ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തണം : രമേശ് ചെന്നിത്തല

ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തണമെന്ന് രമേശ് ചെന്നിത്തല. യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ അല്ല നിയമനിർമാണം. ആചാരങ്ങൾ സംരക്ഷിക്കപെടണമെന്ന് ചെന്നിത്തല പറഞ്ഞു.
കെഎഎസ് സംവരണ മാനദണ്ഡങ്ങൾ സർക്കാർ മാറ്റണം. ആർ എസ് എസ് ക്ഷീണിക്കുമ്പോൾ വളരാൻ അവസരം നൽകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മും ആണ്. ഇതിൽ മുഖ്യമന്ത്രി പിടിവാശി ഒഴിവാക്കണം. പട്ടികവിഭാഗങ്ങൾക്കുള്ള ഭരണഘടനപരമായ സംവരണം സംരക്ഷിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. യുഡിഎഫ് ശക്തമായ പ്രത്ഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണം വേണ്ട എന്ന സർക്കാർ നിലപാട് തിരുത്തണം. മൂന്ന് സ്ട്രീമുകളിലും സംവരണം പാലിക്കണം. പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടന പരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here