നഷ്ടപരിഹാരം അക്രമികളില്‍ നിന്ന്; സ്വത്ത് സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ്

സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രിസഭായോഗം. ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയാണ് ഓര്‍ഡിനന്‍സ് വഴി ലക്ഷ്യം വക്കുന്നത്. ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചു. ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നാശനഷ്ടങ്ങള്‍ പൊതുമുതല്‍ നശീകരണമായി കാണും. സ്വകാര്യ സ്വത്തും സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കണമെന്ന് ആര്‍എസ്എസിന് ആഗ്രഹമുണ്ട്. കഴിഞ്ഞ ഹര്‍ത്താലില്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നു സംഘപരിവാര്‍. ജനപ്രതിനിധികള്‍ക്ക് നേരെയും അക്രമങ്ങള്‍ ഉണ്ടായി. സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കില്ലായിരിക്കും. എന്നാല്‍, ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണത്തെ മുന്‍പ് തന്നെ സിപിഎം പിന്തുണച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സിപിഎം നിലപാടിനുള്ള അംഗീകാരം.
പണിമുടക്കില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here