Advertisement

‘കാര്യം ഗൗരവം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍പിള്ള

January 7, 2019
0 minutes Read
ps sreedharan pillai

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻഡ് പിഎസ് ശ്രീധരൻപിള്ള. യുവതികളെ പ്രവേശിപ്പിച്ചതിൽ കോട്ടയം എ.സ്പി ഹരിശങ്കറിന്റെ പങ്കിനേപ്പറ്റി അന്വേഷണം നടത്തണം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ സിപിഎം മനപ്പൂർവ്വം ശ്രമിക്കുന്നുവെന്നും ശ്രീധരൻ പിള്ള കണ്ണൂരിൽ പറഞ്ഞു.

കേരളത്തിലെ നിയമവാഴ്ച പരിപൂര്‍മായും തകര്‍ന്ന അവസ്ഥയാണെന്ന് ശ്രീധരന്‍ പിള്ള കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ശക്തമായ നിര്‍ദേശം നല്‍കണമെന്ന് ഗവര്‍ണറോട് ബി.ജെ.പി അഭ്യര്‍ത്ഥിക്കുന്നതായും ശ്രീധരന്‍ പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top