ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; അസമിൽ ഇന്നലെ മുതൽ തുടരുന്ന പ്രതിഷേധം ഇന്ന് ബന്ദിന് സമാനം

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. അസമിൽ ഇന്നലെ മുതൽ തുടരുന്ന പ്രതിഷേധം ഇന്ന് ബന്ദിന് സമാനമായ അവസ്ഥയിലാണ്. ആൾ അസം യൂണിയൻ, കൃഷക് മുക്തി സംഗ്രാം സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് സംസ്ഥാനത്തെ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു.
1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യ്ത് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവടങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് വന്ന മുസ്ലീം വിഭാഗങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വം നൽകാനായിരുന്നു കേന്ദ്ര സർക്കാർ ലോക് സഭയിൽ ബിൽ കൊണ്ട് വന്നത്. മറ്റ് രാജ്യങ്ങളിൽ ഹിന്ദു, സിക്ക്, ബുദ്ധ, ജയിൻ, ക്രിസ്ത്യൻ വിഭാഗങ്ങൾ ന്യൂനപക്ഷമാണെന്ന് കാട്ടിയാണ് ഭേദഗതിക്ക് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
1985 ലെ അസ്സാം അക്കോർഡ് പ്രകാരം 1971 ന് ശേഷം കുടിയേറിയവർ ഏത് മതത്തിൽ പെട്ടവരാണെങ്കിലും രാജ്യത്തിന് പുറത്ത് പോകണമെന്നാണ്. എന്നാൽ ഇപ്പോഴത്തെ നടപടി മുസ്ലീം വിഭാഗത്തെ രണ്ടാം കിട പൗരൻമ്മാരായി കാണുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ആർഎസ്എസും ബിജെപിയും മുസ്ലീം ഭീതി പടർത്തി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് അവരുടെ വാദം.
അസ്സമിൽ സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില കുറഞ്ഞു. മിസോറാമിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധം മിസോറാമിലെ ജനജീവിതത്തെ ബാധിച്ചു. അസ്സമിൽ പിന്തുണയില്ലെങ്കിലും ബി ജെ പി ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പക്ഷെ അസം ഗണ പരിഷത്ത് സംഖ്യമൊഴിഞ്ഞത് ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ച
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here