കേരളത്തെ കലാപഭൂമിയാക്കരുതെന്ന് സാംസ്കാരിക പ്രവർത്തകർ

കേരളത്തെ കലാപഭൂമിയാക്കരുതെന്ന് സാംസ്കാരിക പ്രവർത്തകർ. നവോത്ഥാന മൂല്യസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സാംസ്കാരിക പ്രവർത്തകർ നടത്തിയ ധര്‍ണയിൽ എഴുത്തുകാരും കലാകാരന്മാരുമടക്കം നിരവധി പേർ പങ്കെടുത്തു.
Read More: വനിതാ മതിലില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
വീടുകളും കടകളും ആക്രമിച്ച് നാട് കലാപഭൂമിയാക്കുകയായിരുന്നു ഹർത്താൽ അനുകൂലികളുടെ ലക്ഷ്യമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സാഹിത്യകാരൻ കെ.പി രാമനുണി പറഞ്ഞു. ഹൈന്ദവമൂല്യങ്ങൾ ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെ ഹനിക്കുന്ന വിശ്വാസങ്ങൾ എതിർക്കേണ്ടത് നമ്മുടെ കടമായാണെന്ന് കെ.അജിത അഭിപ്രായപ്പെട്ടു. കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന പ്രതിഷേധകൂട്ടായ്മയിൽ കലാസാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here