കൊച്ചിയിൽ പണിമുടക്ക് പുരോഗമിക്കുന്നു; കട തുറക്കുന്നവർക്ക് പിന്തുണ അറിയിച്ച് ജില്ലാ കളക്ടർ ബ്രോഡ്‌വേയിൽ

ഹർത്താലിന്റെ പ്രതീതിയാണ് കൊച്ചിയിൽ പണിമുടക്ക് ദിനമായ ഇന്ന്. പൊതുനിരത്തുകളിൽ വാഹനം തടയുന്നില്ല. എന്നാൽ സ്വകാര്യ ബസ്സുകളോ കെഎസ്ആർടിസി ബസ്സുകളോ സർവ്വീസ് നടത്തുന്നില്ല.
കൊച്ചിയിൽ പണിമുടക്കിൽ കട തുറക്കുന്നവർക്ക് പിന്തുണ അറിയിച്ച് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുല്ല വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തി.ബ്രോഡ്‌വേയിലെത്തി വ്യാപാരികളോടും മറ്റും സംസാരിച്ച് കടകൾ തുറന്നുവയ്ക്കാൻ പിന്തുണ നൽകി. പണിമുടക്കുന്ന പ്രതിഷേധക്കാർ വന്നാൽ കട അടപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്നും മറ്റും പോലീസിന് കർശന നിർദ്ദേശങ്ങൾ കളക്ടർ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഹർത്താൽ ദിവസവും അദ്ദേഹം ഇത്തരത്തിൽ വ്യാപാര സ്ഥാപനങ്ങളിലെത്തി കടകൾ തുറന്നുവെക്കുന്ന വ്യാപാരികൾക്ക് സുരക്ഷ ഉറപ്പ് നൽകുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here