Advertisement

പ്രേം നസീറിന് ആദരമർപ്പിച്ച് തലസ്ഥാനത്ത് ചലച്ചിത്ര മേള

January 8, 2019
0 minutes Read
nazir film festival in thiruvananthapuram

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന് ആദരമർപ്പിച്ച് തലസ്ഥാനത്ത് ചലച്ചിത്ര മേള. സിനിമ മാത്രം അല്ല, ഗൃഹാതുരത്വം തുളുമ്പുന്ന സിനിമാ കൊട്ടക കാഴ്ചയും നസീർ ചലച്ചിത്ര മേളയുടെ പ്രത്യേകതയാണ്.വ്യാഴാഴ്ചയാണ് മേളയുടെ സമാപനം . ശീതികരിച്ച മുറിയോ, പോപോ്‌കോണോ ഒന്നുമില്ല. ഓല മേഞ്ഞ സിനിമാ കൊട്ടകയും ചായ കുടിച്ച് സൊറ പറയാൻ തട്ടുകടയും പതിറ്റാണ്ടുകൾക്കപ്പുറത്തെ സിനിമാ പ്രേമികളുടെ ചര്യ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് സിനിമാ ടാക്കീസിൽ.

പഴയ തലമുറയ്ക്ക് ഇത് ഓർമ്മകളിലേക്കുളള തിരിച്ചു പോക്ക്. പുതുതലമുറയ്ക്കാകട്ടെ പറഞ്ഞു കേട്ട കഥകളുടെ നേരനുഭവവും.

പ്രേം നസീർ സുഹൃത്ത് സമിതിയും ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സിനിമ പ്രദർശനം ഒരുക്കിയിരിക്കുന്നത്. അഗ്‌നി പുത്രി റസ്റ്റ് ഹൗസ് പടയോട്ടം തുടങ്ങി നസീറിന്റെ ഹിറ്റ് ചിത്രങ്ങളുടെ പ്രദർശനം വൈകുന്നേരങ്ങളിൽ നടക്കും. ്രേപ നസീറിന്റെ 30 ആം ചരമവാർഷികത്തോടനുബന്ധിച്ചാണ്, പഴയ സിനിമാ കൊട്ടകയിലിരുന്ന് നസീർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള ആപൂർവ്വാവസരം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top