തിരുവനന്തപുരം എസ്ബിഐ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം എസ്ബിഐ ഓഫീസിന് നേരെ ആക്രമണം. പണിമുടക്ക് അനുകൂലികളാണ് എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയത്. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. സമരപന്തലില്‍ നിന്ന് അമ്പത് മീറ്റര്‍ മാറിയാണ് ഒാഫീസ്. ഇന്ന് രാവിലെ പത്തരയോടെയാണ് ബ്രാഞ്ചിന് നേരെ ആക്രമണം ഉണ്ടായത്. സമരക്കാരെത്തി ആദ്യം ബാങ്ക് പ്രവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് സാധിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. ഇത് സെക്യൂരിറ്റാക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
മുകളിലത്തെ നിലയിലെത്തിയ ഇവര്‍ ബ്രാഞ്ച് അടിച്ചു തകർക്കുകയായിരുന്നു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും അടിച്ച് തകര്‍ത്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ – എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു ഇവര്‍. മാനേജർ കന്‍റോൺമെന്‍റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ഡിസിപി ചൈത്ര തെരേസ ജോൺ സ്ഥലത്തെത്തി പരിശോധന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here