സേവ് ആലപ്പാട്; 19ന് യുവജന ഐക്യദാര്‍ഢ്യ സംഗമം

കരിമണല്‍ ഖനനം നിമിത്തം ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആലപ്പാട് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ യുവജനങ്ങള്‍ ആലപ്പാട്ട് സംഗമിക്കുന്നു. ജനുവരി 19നാണ് കേരള യുവത ആലപ്പാട്ടേക്ക് ഒഴുകിയെത്തുക. ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങളുമെല്ലാം സേവ് ആലപ്പാട് ക്യാമ്പെയിനില്‍ സജീവമാണ്. 19ന് നടക്കുന്ന യുവജന ഐക്യദാര്‍ഢ്യ സംഗമത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ‘സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിംഗ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജന സംഗമം ഒരുക്കുന്നത്.
‘ഒരു തീരദേശ ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്. വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിന്നുള്ള സഹകരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് നമുക്ക് നാടുമുടിക്കുന്ന ഖനനത്തിനെതിരെ കൈകോര്‍ക്കാം’ എന്ന് യുവജന സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here