ബ്രെക്സിറ്റ് കരാറിന് അംഗീകാരം നേടാനായില്ലെങ്കിൽ എന്തുചെയ്യുമെന്ന ബദൽനിർദേശം മൂന്നു ദിവസത്തിനകം സഭയെ അറിയിക്കണം: തെരേസ മെയ്ക്ക് പാർലമെന്റ് നിർദ്ദേശം

ജനുവരി 14ന് നടക്കുന്ന ബ്രെക്സിറ്റ് വോട്ടിന് മുന്നോടിയായി ബ്രിട്ടീഷ് പാർലമെന്‍റിൽ ആരംഭിച്ച ചർച്ചകൾക്കിടെ പ്രധാനമന്ത്രി തെരെസ മേയക്ക് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റ് കരാറിന് അംഗീകാരം നേടാനായില്ലെങ്കിൽ എന്തുചെയ്യുമെന്ന ബദൽനിർദേശം മൂന്നു ദിവസത്തിനകം സഭയെ അറിയിക്കണമെന്ന് മെയ്ക്ക് പാർലമെന്റ് നിർദ്ദേശം നൽകി.പാർലമെന്‍റ് അംഗീകാരം നൽകിയ പുതിയ പ്രമേയം തെമസ മേയ്ക്ക് കടുത്ത സമ്മർദ്ദം നൽകുന്നതാണ്. നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ 297നെതിരെ 308 വോട്ടുകൾക്കാണ് പ്രമേയം സഭ പാസാക്കിയത്.
യൂറോപ്യൻ യൂനിയനുമായി 18 മാസം നീണ്ട കൂടിയാലോചനകൾക്കൊടുവിൽ രൂപംനൽകിയ െബ്രക്സിറ്റ്കരാറിൽ ചർച്ച തുടരുന്നതിനിടെയാണ് മെയ്ക്ക് തിരിച്ചടിയാകുന്ന പ്രമേയം പാർലമെന്‍റ് അവതരിപ്പിച്ചത്. രാജ്യ താത്പര്യങ്ങളെ കരാറിനായി ബലികഴിക്കുന്നെന്ന വിമർശനം സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മെയ് നേരിടുന്നുണ്ട്.
ചരക്കുനീക്കം വിഹിതംനൽകൽ അതിർത്തികടന്നുള്ള സഞ്ചാരം വുമുൾപ്പെടെ കരാറിലെത്തിയ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശകരുണ്ട്. അതേസമയം , കരാറില്ലാതെ യൂറോപ്പിൽനിന്ന് പിരിയുന്നത് രാജ്യത്തിന്‍റെ വളർച്ചയെ തളർത്തുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മെയ്. ബ്രെക്സിറ്റ് കരാറനുസരിച്ച് മാർച്ച് 29ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here