ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്; വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കും

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേള്‍ക്കല്‍ ആരംഭിക്കും. പള്ളി നിലനിന്നിരുന്ന 2.77
ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍
ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിക്കുക.
രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള, ഇന്ത്യന്‍ രാഷ്രീയത്തെയും സമൂഹത്തെയും കലുശിതമാക്കിയ ബാബരി മസ്ജദി- രാജമജന്മഭൂമി തര്‍ക്കക്കേസ് ഒടുവില്‍ പരമോന്നത കോടതിയൂടെ അന്തിമ തീര്‍പ്പിലേക്ക് നീങ്ങുകയാണ്. നാലര നൂറ്റാണ്ട് കാലം ബാബരി പള്ള നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച്, സുന്നി വഖഫ് ബോര്‍ഡിനും നിരോമി അഖാരക്കും രാം ലല്ലക്കും ഇടയില്‍ വിഭജിക്കാന്‍ 2010 സെപ്തംബര്‍ 30നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പതിനാറ് അപ്പീലുകളിലാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കുക.
കേസില്‍ ഭരണഘടന ബെഞ്ച് ഇന്ന് മുതല്‍ തുടര്‍ച്ചയായ വാദം കേള്‍ക്കലാണോ അന്തിമ വാദത്തിനായി മറ്റൊരു തിയ്യതി നിശ്ചയിച്ച് പിരിയുകയാണോ ഇന്ന് നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസ് നേരത്തെ മൂന്നംഗ ബെഞ്ചായിരുന്ന ഭരണഘടന ബെഞ്ചായിരുന്ന വാദം കേള്‍ക്കാനിരുന്നത്. ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യം മുന്‍ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെ അഡ്മിനിസ്ട്രേറ്റീവ് അധികാരമുപയോഗിച്ച് മറികടന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ഇതോടെ കേവല ഭൂമി തര്‍ക്കം എന്നതിലുപരി കേസിലെ ഭരണഘടനപരമായ പ്രശ്നങ്ങളും കോടതിയുടെ പരിഗണനക്ക് വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here