സിസ്റ്റർ ലൂസി സഭയ്ക്ക് ദുഷ്‌പേരുണ്ടാക്കി : ദീപിക പത്രം

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ദീപിക പത്രം. സിസ്റ്റർ ലൂസി സഭയ്ക്ക് ദുഷ്‌പേരുണ്ടാക്കി. സഭയ്‌ക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ഇവർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തിൽ ആരോപിക്കുന്നു. മാനന്തവാടി രൂപതയുടെ പിആർഒ നോബിൾ പാറയ്ക്കലാണ് ലേഖനം തയ്യാറാക്കിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ ദീപികയിൽ ലേഖനം എഴുതിയ മാനന്തവാടി രൂപതയുടെ നടപടി അപലപനീയവും ഖേദകരവുമാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് സിസ്റ്റർ പറഞ്ഞു.
നേരത്തെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭയാണ് സിസ്റ്റർ ലൂസിയെ താക്കീത് ചെയ്തുകൊണ്ട് കത്ത് നൽകിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, കത്തോലിക്ക സഭയ്‌ക്കെതിരെ ലേഖനങ്ങളെഴുതി, സഭയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് കത്തിലുള്ളത്. നേതൃത്വത്തിന്റെ നിർദേശങ്ങൾ അവഗണിക്കുകയും, അച്ചടക്കം ലംഘിച്ചെന്നും കത്തിൽ പറയുന്നു. അനുമതിയില്ലാതെ സ്വന്തമായി കാർ വാങ്ങിയെന്നും കത്തിൽ പറയുന്നുണ്ട്. ആലുവയിലെ സന്യാസ സഭാസ്ഥാനത്ത് ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here