Advertisement

ജലമെട്രോയ്ക്ക് സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കാന്‍ കെഎംആര്‍എല്ലിന് അനുമതി

January 11, 2019
1 minute Read
metro

കൊച്ചി ജലമെട്രോ നിര്‍മാണത്തിന് സർക്കാർ ഭൂമി ഉപയോഗിക്കാന്‍ കെഎംആര്‍എല്ലിന് അനുമതി. വിവിധ വകുപ്പുകളുടെ ഭൂമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള യഥേഷ്ടാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. സ്വകാര്യവ്യക്തികളുടെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് നല്‍കും. ഇതോടെ ജലമെട്രോയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. കൊച്ചി ജലമെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 7.95 ഹെക്ടര്‍ ഭൂമിയാണ് ആകെ വേണ്ടത്.

വിവിധ വകുപ്പുകളുടെയും സ്വകാര്യവ്യക്തികളുടെയും കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസവും നടപടിക്രമങ്ങളും ജലമെട്രോയുടെ നിര്‍മാണം വൈകിപ്പിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് മറികടക്കാനാണ് ഭൂമി ഉപയോഗത്തിന് സര്‍ക്കാര്‍ യഥേഷ്ടാനുമതി നല്‍കിയത്. ഇതോടെ വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയടക്കം കെഎംആര്‍എല്ലിന് ഉപയോഗിക്കാം. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്ത് മെട്രോയ്ക്ക് വിട്ട് നല്‍കും. 750 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഈ വര്‍ഷം ഡിസംബറില്‍ സര്‍വീസ് ആരംഭിക്കാനാണ് ശ്രമം. 19 ബോട്ട് ജെട്ടികളും 100 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 23 അത്യാധൂനിക ബോട്ടുകളുമായാവും ജലമെട്രോ സര്‍വീസ് ആരംഭിക്കുക. സാധാരണ റോഡ് ഗതാഗതത്തിന്റെ നാലില്‍ ഒരു സമയം കൊണ്ട് യാത്രപൂര്‍ത്തീകരിക്കാനാവും. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റര്‍ കായല്‍പരപ്പിലൂടെയാവും ജലമെട്രോ സര്‍വീസ് നടത്തുക

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top