വൻകിട കമ്പനികൾക്ക് ഇളവ് നൽകിയ റെഗുലേറ്ററി കമ്മീഷൻ നടപടി പരിശോധിക്കും : മന്ത്രി എംഎം മണി

വൻകിട കമ്പനികൾക്ക് ഇളവ് നൽകിയ റെഗുലേറ്ററി കമ്മീഷൻ നടപടി പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വൻകിട കമ്പനികൾക്കായി പവർ ഫാക്ടർ ഇൻസന്റീവ് ഇരട്ടിയാക്കിയതും , ക്രോസ് സബ്‌സിഡിയിൽ പ്രത്യേക ആനുകൂല്യം നൽകിയതും മൂലം 120കോടിയുടെ അധിക ബാധ്യതയാണ് ഗാർഹിക ഉപഭോക്താക്കൾ്ക്ക ഉണ്ടായത്. ക്രമക്കേട് സംബന്ധിച്ച വാർത്ത 24 ആണ് പുറത്തു വിട്ടത്. 24 ഇംപാക്ട്.
2017 ലെ വൈദ്യുതി നിരക്ക് നിർണയത്തിലാണ് വൻകിട കമ്പനികളെ സഹായിക്കുന്ന ഇടപെടൽ റെഗുലേറ്ററി കമ്മീഷൻ നടത്തിയത്. പലർഫാക്ടറിൽ 0.9ന് മുകളിൽ ഉള്ള ഓരോ 0.01 ന്റെ വർധനവിനും നൽകിയിരുന്ന ഇൻസിന്റീവ് 0.25 ൽ നിന്ന്.5 ശതമാനമാക്കി വർധിപ്പിച്ചു. ഇതിലൂടെ 2017 18 കാലയളവിൽ മാത്രം കെഎസ്ഇബിക്ക് ഉണ്ടായത് 90 കോടി രൂപയുടെ നഷ്ടം. ക്രോസ് സബ്‌സിഡിയിൽ 26 കമ്പനികൾക്ക് പ്രത്യേക ഇളവ് നൽകിയതോടെ 30 കോടിയുടെ അധികബാധ്യതയും് ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ ഏടിച്ചേൽപ്പിക്കപ്പെട്ടു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും റെഗുലേറ്ററി കമ്മീഷന്റെ നടപടി പരിശോധിക്കുമെന്നും മന്ത്രി എംഎം മണി വ്യക്തമാക്കി.
തീരുമാനത്തിൽ വൈദ്യുത ബോർഡിന് നേരിട്ട് പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇൻസന്റീവ് വർധനയെന്നും കമ്മീഷൻ നടപടി സംശയാപ്ലദമെന്നും നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് വിശദമായ പരാതി നൽകാൻ ഒരുങ്ങുകയാണ് കെഎസ്ഇബി ജീവനക്കാരുടെ സംഘടനകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here