Advertisement

ആയൂരില്‍ വാഹനാപകടം; അഞ്ച് മരണം

January 12, 2019
0 minutes Read

കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചു,  രണ്ട് സ്ത്രീകളും, ഒരു പുരുഷനും ഒരുകുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  ഒന്നേകാലോടെ എംസി റോഡിൽ ആയൂർ അകമൺ ഭാഗത്തായിരുന്നു അപകടം. ഒരാൾക്ക് ഗുരുതര പരിക്ക്.

ചെങ്ങന്നൂർ ആല സ്വദേശി അരുൺ, റാന്നി വടശ്ശേരിക്കര കൈലാസ് ഭവനിൽ മിനി, ഹർഷ, സ്മിത, അഞ്ജന എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം .എല്ലാവരും ഒരു കുടുംബത്തിലേതാണെന്നാണ് സൂചന. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിന് എതിർ വശമായിരുന്നു കാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top