ആരോഗ്യ രംഗത്ത് കേരളം നേടിയ മികച്ച നേട്ടങ്ങളിൽ ആയുർവേദത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യ രംഗത്ത് കേരളം നേടിയ മികച്ച നേട്ടങ്ങളിൽ ആയുർവേദത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ച് സെന്ററും,
ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് പഞ്ചകർമ്മയും ഉഴിച്ചിലും എന്നാൽ ഇത്രയധികം ദുരുപയോഗിക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഒൻപത് കോടി രൂപ ചെലവിലാണ് സ്‌പോർട്‌സ് ആയുർവേദ ആശുപത്രി നിർമ്മിച്ചത്.
ഏഷ്യയിലെ തന്നെ ആദ്യ കായിക ആയുർവേദ ആശുപത്രിയാണ് തൃശൂരിലേത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here