ബി.ജെ.പി ദേശീയ സമിതി യോഗം ഇന്ന് ഡൽഹിയിൽ സമാപിയ്ക്കും

ബി.ജെ.പി ദേശീയ സമിതി യോഗം ഇന്ന് ഡൽഹിയിൽ സമാപിയ്ക്കും. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ രാമക്ഷേത്രം അടക്കമുള്ള പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകളും; വികസന-അഴിമതിരഹിത മുദ്രാവാക്യവും ഒരേ പോലെ ഉയർത്താൻ നിർദ്ദേശിയ്ക്കുന്ന രാഷ്ട്രീയ പ്രമേയം അംഗീകരിച്ചാകും സമ്മേളനം പിരിയുക.
2019 ലെ തിരഞ്ഞെടുപ്പ് നയം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പ്രഖ്യാപിയ്ക്കും. രാം ലീല മൈതാനത്ത് രാഷ്ട്രീയ പ്രമേയമാണ് ബി.ജെ.പി ഇന്ന് ചർച്ച ചെയ്യുക. രാജ്യത്താരംഭിച്ച പരിവർത്തനത്തിന് ഒരു തവണ കൂടി നരേന്ദ്രമോദിയ്ക്ക് അവസരം നൽകുക എന്നതാണ് മുദ്രാവാക്യം. രാമക്ഷേത്ര നിർമ്മാണത്തിനുള്ള സന്നദ്ധത പ്രഖ്യാപിത അജണ്ടകളുടെ കൂട്ടത്തിൽ എറ്റവും ആദ്യം തന്നെ തുടരും. രാമക്ഷേത്രം നിർമ്മിയ്ക്കണം എന്നതിൽ നിന്നും സമയബന്ധിതമായ് രാമക്ഷേത്രം നിർമ്മിയ്ക്കും എന്ന് നിലപാട് കടുപ്പിയ്ക്കും. സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാകും ഇക്കാര്യം പ്രഖ്യാപിയ്ക്കുക. സംഘപരിവാർ അജണ്ടകളിൽ ബി.ജെ.പി വെള്ളം ചേർക്കുന്നു എന്ന വിമർശനം അദ്ധ്യക്ഷൻ അമിത് ഷാ തള്ളിയതും ഹിന്ദുത്വ അജണ്ടകളിൽ നില ഉറപ്പിയ്ക്കാനുള്ള ബി.ജെ.പിയുടെ നയം വ്യക്തമാക്കലാണ്.
രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമായ് ഭരണ നേട്ടങ്ങൾ കൂടി ഉൾപ്പെടുത്തണം എന്ന നിർദ്ധേശം പരിഗണിയ്ക്കുന്നുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അനുബന്ധ പ്രചരണ പരിപാടികൾ ഇന്നലെ അവലോകനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here