സൗദി അറേബ്യയിൽ ഈ വർഷം അതിശൈത്യം അനുഭവപ്പെടും : കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. ജനുവരി 15 മുതല്‍ അന്തരീക്ഷ താപ നില ഗണ്യമായി കുറയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യത്തിന്റെ കാഠിന്യം കൂടാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് സൗദിയില്‍ ശീതകാലാവസ്ഥ അനുഭവപ്പെടുന്നത്. രാജ്യത്തെ എട്ട് പ്രവിശ്യകളിലാണ് അതിശൈത്യം കൂടുതലായി അനുഭവപ്പെടുക. സൈബീരിയന്‍ കാറ്റ് സൗദിയിലേക്ക് വീശുന്നതിനാല്‍ ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം രാജ്യം അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഹസന്‍ കറാനി പറഞ്ഞു.
തുറൈഫ്, സകാക്ക, അബഹ, റഫ്ഹ, റിയാദ്, തബൂക്ക്, അറാര്‍, ഹായില്‍ എന്നിവിടങ്ങളില്‍ അതിശൈത്യം രൂക്ഷമായി അനുഭവപ്പെടും. അന്തരീക്ഷ താപനില നാലു മുതല്‍ ഏഴു ഡിഗ്രിയായി കുറയും. ഉത്തര അതിര്‍ത്തി പ്രദേശമായ അറാറില്‍ താപനില മൈനസ് അഞ്ചു ഡിഗ്രി വരെ താഴാനും ഇടയുണ്ട്.
ശനിയാഴ്ച രാവിലെ വരെ അതിശൈത്യവും ശീതകാറ്റും തുടരാനാണ് സാധ്യത. അടുത്ത ഞായറാഴ്ച മുതല്‍ താപനില ഉയരുമെന്നും ഹസന്‍ കറാനി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here