Advertisement

ആലപ്പാട്; മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചു (ട്വന്റിഫോര്‍ ബിഗ് ഇംപാക്ട്)

January 12, 2019
1 minute Read
mughyan

ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഈ മാസം 18ന് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഉന്നത തലയോഗം ചേരും.  തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.

ആലപ്പാട്ടെ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും മേഴ്സിക്കുട്ടിയമ്മ രാവിലെ വ്യക്തമാക്കിയിരുന്നു.  വ്യവസായവകുപ്പാണ് ഇതിന് മുന്‍കൈയെടുക്കേണ്ടതെന്നും അശാസ്ത്രീയമായ ഖനനം പാടില്ല എന്ന നിലപാട് തന്നെയാണ് സർക്കാറിനെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.  നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എന്നാല്‍ സമരത്തിന് മുന്നില്‍ ഗൂഢനീക്കം ഉണ്ടെന്നും സമരവുമായി അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് മുമ്പ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്.

ആലപ്പാടിന്റെ പ്രശ്നങ്ങളെയും അവിടുത്തെ നാട്ടുകാര്‍ നടത്തുന്ന പോരാട്ടത്തേയും ആദ്യം പൊതുജന മധ്യത്തിലേക്ക് കൊണ്ട് വന്നതും ട്വന്റിഫോറാണ്. അതിജീവനത്തിനായി പൊരുതുന്ന ആലപാടിന് ഒപ്പം ട്വന്റിഫോര്‍ ഒരു വാര്‍ത്താ ദിനം തന്നെ മാറ്റി വച്ചിരുന്നു. ആലപ്പാട്ടെ തത്സമയ വാര്‍ത്തകളും, അന്വേഷണവും, ചര്‍ച്ചയുമായി ആലപ്പാടിന്റെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് ട്വന്റിഫോര്‍ എത്തിയത്.   ആലപ്പാട് ജനതയുടെ പ്രശ്നങ്ങളെ ഒന്നൊഴിയാതെ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ട് ആ ഒരൊറ്റ ദിവസം കൊണ്ട് ട്വന്റിഫോര്‍ കൊണ്ട് വരികയും ചെയ്തു.

ReadMore: ആലപ്പാട് വിഷയത്തില്‍ ആലപ്പാടിന്റെ മണ്ണില്‍ നിന്ന് ഇന്ന് ട്വന്റിഫോറിന്റെ ജനകീയ ചര്‍ച്ച

പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ അനുമതി ഇല്ലാതെ ഖനനം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതി ആദ്യം പുറം ലോകത്തെ അറിയിച്ചതും ട്വന്റിഫോറാണ് ഇതിന് പിന്നാലെ ഇവിടെ റവന്യൂ സംഘം പരിശോധന നടത്തിയിരുന്നു.

ReadMore: ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന

അതേസമയം ആലപ്പാട് പൊൻമന മേഖലകളിൽ ഖനനം പൂർണമായും നിർത്തിവെക്കാതെ സർക്കാരുമായി ചർച്ചക്ക് തയ്യാറല്ലെന്നാണ് സമരസമിതിയുടെ നിലപാട്.  മുൻ കാലങ്ങളിലും സർക്കാരിന്റെ ഇത്തരം കബളിപ്പിക്കലുകൾക്ക് വിധേയമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരത്തെ പിന്തുണയിക്കുന്ന മുഴുവൻ ജന വിഭാഗങ്ങളുടേയും അഭിപ്രായത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top