കൊല്ലം ആയൂരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി

കൊല്ലം ആയൂരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരിൽ അഞ്ചുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ് .കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടാത്.
വടശേരിക്കര സ്വദേശികളാണ് മരിച്ചത്
ആയൂർ കൊട്ടാരക്കര റൂട്ടിൽ അകമണ്ണിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ഓൾട്ടോ കാറും കൂട്ടിയിടിച്ചാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന്
ദൃക്‌സാക്ഷികൾ പറഞ്ഞു.
മൂന്നു സ്ത്രീകളും രണ്ടുകുട്ടികളും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. ഇതിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ തിരുവനന്തപുരത്ത് ആശുപത്രിയിലുമാണ് മരിച്ചത്. വടശേരിക്കര തലച്ചിറ ഏറം സ്വദേശി മിനി,അഞ്ജനാ സുരേഷ് ,സ്മിത,മൂന്നു വയസുള്ള ഹർഷ,അഭിറാം ഡ്രൈവർ ചെങ്ങന്നൂർ ആല സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here