ട്രെയിന്‍ യാത്ര; ബോധവത്കരണ വീഡിയോയുമായി റെയില്‍വേ പോലീസ്

ട്രെയിന്‍ യാത്രയില്‍ അപരിചിതരോടെ എന്തിന് ബുദ്ധിപൂര്‍വ്വമായ അകലം പാലിക്കണമെന്ന നിര്‍ദേശവുമായി കേരള റെയില്‍വേ പോലീസ്.
ട്രെയിന്‍ യാത്രയ്ക്കിടെ പെട്ടിയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും എത്ര സുരക്ഷിതമാക്കി വച്ചാലും എന്താണ് നമ്മെ അപകടത്തിലാക്കുക എന്ന് ഈ വീഡിയോ വ്യക്തമാക്കും.
ട്രെയിന്‍ യാത്രയ്ക്കിടെ പരിചയമില്ലാത്ത സഹയാത്രികരില്‍ നിന്ന് ഭക്ഷണ പാനീയങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് എത്ര മുന്നറിയിപ്പ് നല്‍കിയാലും ഇത്തരത്തിലുള്ള കൊള്ള സര്‍വ്വ സാധാരണമായി നടക്കുകയാണ്. ദീര്‍ഘ ദൂര യാത്രക്കാരാണ് ഇത്തരത്തില്‍ പലപ്പോഴും പറ്റിക്കപ്പെടുന്നത്. അക്കാരണത്താല്‍ തന്നെ ബോധവത്കരണ വീഡിയോയിലൂടെ യാത്രക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാണ് റെയില്‍ വേ പോലീസിന്റെ ശ്രമം.
ആനന്ദ് മന്‍മദന്‍, ജിബിന്‍ ജി നായര്‍ എന്നിവരാണ് ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here