അജയ്യരാണെന്ന അവകാശവാദത്തിനിടെയും ആശങ്കയുമായി ബിജെപി നേതൃത്വം

അജയ്യരാണെന്ന് പരസ്യമായ് ദേശീയ സമിതിയോഗത്തിൽ അവകാശപ്പെടുമ്പോഴും രാജ്യത്തെ രാഷ്ട്രിയ സാഹചര്യങ്ങളിൽ കടുത്ത ആശങ്കയാണ് ബി.ജെ.പി ദേശിയ നേത്യത്വത്തിനുള്ളത്. ആർ.എസ്.എസ്സിന്റെ പൂർണ്ണ പിന്തുണ തിരഞ്ഞെടുപ്പ് പ്രപർത്തനങ്ങളിൽ ഉറപ്പാക്കപ്പെട്ടില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകും എന്ന് വിവിധ സംസ്ഥാന ഘടകങ്ങൾ ദേശീയ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. ബി.ജെ.പി യുടെ വിജയം ഉറപ്പിയ്ക്കാൻ സാധ്യമായ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുടെ മേൽ നോട്ടം ആർ.എസ്.എസ്സിനെ എൽപ്പിയ്ക്കാനും ബി.ജെ.പി ദേശീയ സമിതി യോഗത്തിൽ തിരുമാനിച്ചു
അത്മവിശ്വാസം നിറഞ്ഞതാണ് പരസ്യ നിലപാടെങ്കിൽ അടിയൊഴുക്കുകൾ പ്രതികൂലമാണെന്നാണ് ദേശീയ സമിതി യോഗത്തിന്റെ യഥാർത്ഥ വിലയിരുത്തൽ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ചില വിഭാഗങ്ങളോ സമൂഹങ്ങളോ പാർട്ടിയിൽ നിന്നും അകന്നു. സംഘപരിവാർ പ്രസ്താനത്തിലെ ചില അംഗങ്ങൾ ‘പഹലേ മന്ദിർ ഫിർ സർക്കാർ’ എന്ന് മുദ്രാവാക്യം വിളിച്ച് തുടങ്ങിയത് ഇതിന് ഉദാഹരണമാണ്. ആർ.എസ്.എസ്സിന്റെ സമ്പൂർണ്ണ ഇടപെടൽ മാത്രമാണ് പോംവഴി. വിവിധ സംസ്ഥാന ഘടകങ്ങളുടെ ഇതുസംബന്ധിച്ച നിർദേശം ദേശീയ നേതൃത്വം പൂർണ്ണമായും അംഗീകരിച്ചു. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും നേരിട്ട് ആർ.എസ്.എസ് നേതൃത്വത്തെ സമീപിയ്ക്കും. രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഓർഡിനൻസ് പുറപ്പെടുവിയ്ക്കാൻ സാഹചര്യം ഉണ്ടാക്കും എന്നതടക്കമുള്ള ഉറപ്പുകളാകും നൽകുക.
ഇന്ത്യ ഷൈനിംഗ് ക്യാമ്പയിൻ നടന്ന 2004 ൽ തിരിച്ചടിയായത് ആർ.എസ്.എസ്സിന്റെ നിസംഗതയായിരുന്നു. അബ് കി ബാർ ഫിർ മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ അതുകൊണ്ട് തന്നെ ആർ.എസ്.എസ് മേധാവിത്വം അംഗികരിയ്ക്കാനാണ് ബി.ജെ.പി തയ്യാറെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here