ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് സംവിധായകന്‍ വി.കെ പ്രകാശ്. റിലീസിന് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം എത്തുന്നത്. ഈ വര്‍ഷം തന്നെ ചിത്രം റിലീസിനെത്തും. ‘മഡ്രാസ് ലോഡ്ജ്’ എന്നായിരിക്കും പുതിയ ചിത്രത്തിന്‍റെ പേര്. നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് ഒരുക്കുന്ന പ്രാണ അടുത്താഴ്ച്ച റിലീസിനൊരുങ്ങിയിരിക്കുകയാണ്. അനൂപ് മേനോന്‍ തിരക്കഥയെഴുതി വി.കെ പ്രകാശ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here