‘അവനൊരു നിഷ്‌കളങ്കനായ പയ്യന്‍’; ഹര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് പിതാവ്

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദത്തിലായ ഹര്‍ദിക് പാണ്ഡ്യക്ക് പിന്തുണയുമായി പിതാവ് ഹിമാന്‍ഷു പാണ്ഡ്യ രംഗത്ത്. ആ പരിപാടി ഒരു വിഭാഗം ആള്‍ക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും മകന്റെ പരാമര്‍ശങ്ങളെ ഇത്രയധികം വരികള്‍ക്കിടയിലൂടെ വായിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ മകന്‍ ശുദ്ധ ഹൃദയനാണെന്നും അദ്ദേഹം പറയുന്നു.
Read Also: ‘ഡേറ്റിംഗ് അഞ്ച് മിനിറ്റുകൊണ്ട് അവസാനിപ്പിച്ചത് അവള്‍ വിരൂപയായതിനാല്‍’: വിരാട് കോഹ്‌ലി
വരികള്‍ക്കിടയിലൂടെ ഹര്‍ദികിന്റെ പരാമര്‍ശം വായിക്കേണ്ട ആവശ്യമില്ല. അതൊരു എന്റര്‍ടെയ്‌മെന്റ് പരിപാടിയായിരുന്നു. തമാശരൂപേണയാണ് ഹര്‍ദിക് അത് പറഞ്ഞത്. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമായിരുന്നു അവന്റെ ഉദ്ദേശം. അതിനാല്‍ തന്നെ ഹര്‍ദിക് പറഞ്ഞതിനെ ഒരുപാട് നെഗറ്റീവ് ആയി കാണേണ്ട ആവശ്യമില്ല. അവനൊരു നിഷ്‌കളങ്കനായ പയ്യനാണ് – ഹര്‍ദികിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here