സൗദിയില്‍ വിദേശ നിക്ഷപങ്ങളുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

സൗദിയില്‍ വിദേശ നിക്ഷപങ്ങളുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപത്തിനുള്ള നടപടിക്രങ്ങള്‍ സുതാര്യമാക്കിയതാണ് എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണം. ഐ.ടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്.
Read Also: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു
വിദേശ നിക്ഷേപത്തിന് സൗദിയില്‍ ലൈസന്‍സ് അനുവദിക്കുന്ന സൗദി ജനറല്‍ ഇന്‍വെസ്റ്റമെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിദേശ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അംഗീകൃത വിദേശ നിക്ഷേപങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 99 ശതമാനം വര്‍ദ്ധിച്ചു. നിലവിലുള്ള വിദേശ നിക്ഷേപം വിപുലീകരിക്കാനുള്ള അപേക്ഷകളുടെ എണ്ണം നൂറു ശതമാനം കൂടി. വിദേശ നിക്ഷേപത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് രണ്ടര മണിക്കൂര്‍ മാത്രമാണ് സമയമെടുക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
Read Also: ഇടതുപക്ഷ സഹയാത്രികന്‍; തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കെ.ആര്‍ നാരായണനെതിരെ
നിക്ഷേപകരില്‍ 94 ശതമാനവും അതോറിറ്റിയുടെ സേവനങ്ങളില്‍ തൃപ്തരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐ.ടി മേഖലയിലാണ് 2018ല്‍ വിദേശ നിക്ഷേപങ്ങളുടെ എണ്ണം ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖലയില്‍ ഇരുനൂറ് ശതമാനം വര്‍ധനവ് ഉണ്ടായി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ 155 ഉം മൊത്ത ചില്ലറ വില്‍പ്പന മേഖലയില്‍ 103 ഉം ശതമാനം വര്‍ധനവുണ്ടായി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വിദേശ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കിയിട്ടുണ്ട്.
Read Also: മതം നോക്കി പൗരത്വം അനുവദിക്കുന്ന രാജ്യം (മോഡിയുടെ ഇന്ത്യ അത് കൂടിയാണ്)
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്നോട്ടു വെച്ച പദ്ധതിക്കുള്ള സ്വീകാര്യതയാണ് വിദേശനിക്ഷേപത്തിലെ വര്‍ധനവെന്ന് സാജിയ ഡെപ്യൂട്ടി ഗവര്‍ണര്‍ ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ സുവയ്യില്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കിരീടാവകാശി സന്ദര്‍ശനം നടത്തിയപ്പോള്‍ നിക്ഷേപകരെ സൗദിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here