ഫ്‌ളിപ്കാർട്ട് റിപ്പബ്ലിക് സെയിൽ തുടങ്ങുന്നു; ഡിസ്‌കൗണ്ട് നിരക്കുകളും ഓഫറുകളും പുറത്ത്

വിലക്കുറവിന്റെയും ഓഫറുകളുടെയും പെരുമഴയുമായി ഫ്‌ളിപ്കാർട്ട് റിപ്പബ്ലിക് ഡെ സെയിൽ വരുന്നു. ജനുവരി 20 മുതൽ 22 വരെയാണ് സെയിൽ. മൊബൈൽഫോൺ, ലാപ്‌ടോപ്പുകൾ, ടിവി തുടങ്ങി നിരവധി ഇലക്ട്രോണിക് അപ്ലയൻസുകൾക്കും ഗാഡ്‌ജെറ്റുകൾക്കും ‘ബ്ലോക്ക്ബസ്റ്റർ ഡീൽ’ ന്നെ പേരിൽ മികച്ച ഓഫറുകൾ ലഭിക്കും. ഇതിന് പുറമെ റഷ് അവറുകളിൽ 26 % അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും, എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാമുണ്ട്. ഫ്‌ളിപ്കാർട്ട് സെയിലിൽ വമ്പിച്ച വിലക്കുറവാണ് മൊബൈൽ ഫോണുകൾക്ക് ലഭിക്കുക എന്നാണ് ഫ്‌ളിപ്കാർട്ട് വെബ്‌സൈറ്റിൽ പറയുന്നത്. ടിവിക്ക് 75%, ഇലക്ട്രോണിക് അക്‌സസെറികൾക്ക് 80% എന്നിങ്ങനെയാണ് കണക്കുകൾ.
ഫ്‌ളിപ്കാർട്ട് ബ്രാൻഡഡ് പ്രൊഡ്കട്‌സിന് 70% ഡിസ്‌ക്കൗണ്ട് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 1450 രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയാൽ 10% ഡിസ്‌ക്കൗണ്ടും, 1950 രൂപയ്ക്ക് ഷോപ്പ് ചെയ്താൽ 15% ഡിസ്‌ക്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ആമസോണും ഗ്രേറ്റ് ഇന്ത്യൻ സെയിൽ എന്ന പേരിൽ ഓഫറുകൾ തുടങ്ങുകയാണ്. ജനുവരി 20 മുതൽ 23 വരെയാണ് സെയിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here