‘സ്വദേശി ദര്‍ശന്‍’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതി ‘സ്വദേശി ദര്‍ശന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 78 കോടി ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയതോടെ കൂടിനിന്നവര്‍ ശരണം വിളിച്ചാണ് നരേന്ദ്ര മോദിയെ വരവേറ്റത്.
ക്ഷേത്ര ദര്‍ശനം നടത്തിയ പ്രധാനമന്ത്രി 78 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന തീര്‍ത്ഥാടന ടൂറിസം പദ്ധതി ‘സ്വദേശി ദര്‍ശന്‍’ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ക്ഷേത്രക്കുളം പത്മതീര്‍ത്ഥവും അനുബന്ധ കെട്ടിടങ്ങളും നോക്കി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച് ദര്‍ശനം നടത്തിയ ശേഷമായിരുന്നു മടക്കം. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷാ സംവിധാനമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
പത്മനാഭ സ്വാമി ക്ഷേത്ര ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് ശശി തരൂർ എംപി വിഎസ് ശിവകുമാർ എംഎൽഎ മേയർ വികെ പ്രശാന്ത് എന്നിവർ പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌കരിച്ചു. വേദയില്‍ ഇരിപ്പിടം നല്‍കാത്തതിനാല്‍, പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം വിട്ടുനില്‍ക്കുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here