Advertisement

കൊല്ലം ബൈപ്പാസിൽ സംസ്ഥാനം ടോൾ പിരിക്കില്ല; ജി സുധാകരന്‍

January 15, 2019
0 minutes Read
kollam bypass

കൊല്ലം ബൈപ്പാസിൽ സംസ്ഥാനം ടോൾ പിരിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. 172 കോടി രൂപ സംസ്ഥാനത്തിന് ഇതിലൂടെ നഷ്ടമുണ്ടാകും. കേന്ദ്രവും ടോൾ പിരിക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടറിയിക്കും. ബൈപ്പാസിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ള പണികൾ കൂടി പൂർത്തിയാക്കാനാണ് ഫെബ്രുവരി 2.ന് ഉത്ഘാടനം നിശ്ചയിച്ചത്. പക്ഷേ തിടുക്കപ്പെട്ട് കേന്ദ്രം ഉത്ഘാടനം ചെയ്യുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top