മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ ആവശ്യം പരിഗണിക്കുമെന്ന് പത്മകുമാര്‍

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം വിട്ടുതരണമെന്ന മലയരയരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. തന്റെ ബോര്‍ഡിന്റെ കാലാവധി കഴിയുന്നതിനു മുമ്പു തന്നെ ശബരിമലയിലെ ആചാര കാര്യങ്ങളില്‍ കല്ലും നെല്ലും വേര്‍തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശന വിഷയത്തില്‍ മറുപടി പറയാത്തത് ഇതേക്കുറിച്ച് തനിക്ക് അറിയാന്‍ പാടില്ലാത്തതുകൊണ്ടല്ലെന്നും അദ്ദേഹം ’24’ നോട് പ്രതികരിച്ചു.
Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാന്‍ തങ്ങള്‍ക്കാണ് അവകാശമുള്ളതെന്ന മലയരയരുടെ വാദം ദേവസ്വം ബോര്‍ഡ് പരിഗണിക്കും. ഇതിനായി അവര്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. വാദത്തിന് അടിസ്ഥാനമായ രേഖകള്‍ കൂടി അവര്‍ ഹാജരാക്കണം. ഇതു പരിശോധിച്ച് ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി
ശബരിമലയില്‍ തേന്‍ അഭിഷേകം നടത്താന്‍ മലയരയര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞാല്‍ ആചാരത്തെ അനുകൂലിക്കുന്നവര്‍ എന്തു നിലപാടെടുക്കും. ഏതു ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഭസ്മക്കുളം മൂടിയത്. തങ്ങള്‍ക്ക് അനുകൂലമായ ആചാരങ്ങള്‍ മാത്രം ശരിയെന്ന നിലപാടിനോട് യോജിപ്പില്ല. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് പരിശോധിക്കും. തങ്ങളുടെ ബോര്‍ഡിന്റെ കാലത്ത് തന്നെ ആചാരങ്ങള്‍ സംബന്ധിച്ച് കല്ലും നെല്ലും വേര്‍തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here