Advertisement

പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നു : കാനം രാജേന്ദ്രന്‍

January 16, 2019
0 minutes Read

കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രസ്താവിച്ചു.  ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അപലപിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുപ്രിംകോടതി വിധി ഭരണഘടന ബെഞ്ചിന്റേതാണ്. ആ വിധിയെ ബിജെപിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്തതാണ്. എന്നാല്‍, ആ വിധിക്കെതിരെയാണ് കേരളത്തിലെ ബിജെപിയുടെ സമരം. ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് ഒപ്പമാണോ കേരള നേതാക്കള്‍ക്ക് ഒപ്പമാണോയെന്ന് നരേന്ദ്രമോഡി വ്യക്തമാക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top