Advertisement

പണിമുടക്ക് മാറ്റിവെക്കേണ്ടതില്ലെന്ന് സംയുക്ത സമര സമിതി

January 16, 2019
1 minute Read
ksrtc strike from today midngith

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട്. പണിമുടക്ക് മാറ്റിവെക്കേണ്ടതില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി സംയുക്ത സമരസമിതിയുടെ നിലപാട്. സമരം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിക്കുക. വേറെ നിവൃത്തിയില്ലാതെയാണ് പണിമുടക്ക് നടത്തുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍. കെ.എസ്.ആര്‍.ടി.സി പണിമുടക്ക് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സമര സമിതി വ്യക്തമാക്കിയത്.

Read Also: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top