ചര്‍ച്ച പരാജയം; പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂണിയന്

കെ.എസ്.ആര്.ടി.സി പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത ട്രേഡ് യൂണിയന്. പണിമുടക്കുമായി ബന്ധപ്പെട്ട് സി.എം.ഡിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രേഡ് യൂണിയന്റെ തീരുമാനം. ഇന്ന് അര്‍ധ രാത്രി മുതല്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സമരസമിതി – സര്‍ക്കാര്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
Read Also; ‘ധോണി സ്റ്റംപിംഗിനെ സ്നേഹിക്കുന്നതുപോലെ’; വീഡിയോ
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നാണ് സമരസമിതി വ്യക്തമാക്കിയത്. കെ.എസ്.ആര്.ടി.സിയുടെ സംരക്ഷണത്തിനുവേണ്ടി എല്ലാവരും പണിമുടക്കില്‍ അണിചേരണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. എം.ഡി ടോമിന് തച്ചങ്കരി ചര്‍ച്ചയിലുടനീളം ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ട്രേഡ് യൂണിയന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here