ആലപ്പാട്ട് പഠനം നടത്താൻ വിദഗ്ദ്ധ സമിതി; സീ വാഷ് താത്കാലികമായി നിറുത്തും

ആലപ്പാട്ട് ഖനനം സംബന്ധിച്ച പഠനം നടത്താന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഇവരുടെ റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിറുത്താനും ധാരണയായിട്ടുണ്ട്. പുലിമുട്ട്, സീ വാൾ എന്നിവ നിർമിക്കാനും ധാരണയായിട്ടുണ്ട്. ജോലി നൽകുന്നതിൽ സുതാര്യതയും ഐആര്‍ഇ ഉണ്ടാക്കും. ഇടക്കാല റിപ്പോർട്ട് നൽകുന്നത് വരെയാണ് സി വാഷ് നിർത്തി വയ്ക്കുക. പഠനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും.
അതേ സമയം സമരക്കാരുമായി മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. സമരക്കാരുടെ ആശങ്കകള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യവസായ മന്ത്രി ഉള്‍പ്പെടെ ഉദ്യോഗസ്ഥ തലത്തില്‍ ഇന്ന് ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ചര്‍ച്ചയിലാണ് സീ വാഷിംഗ് താത്കാലികമായി നിറുത്തി വയ്ക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. അതേസമയം, ശാസ്ത്രീയമായ ഖനനം തുടരുമെന്ന് സ്ഥലം എംഎല്‍എ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here