Advertisement

മുനമ്പം മനുഷ്യക്കടത്ത്; ശ്രീകാന്തന്റെ വീട്ടില്‍ പരിശോധന

January 16, 2019
0 minutes Read
sreekanthan

മുനമ്പം മനുഷ്യക്കടത്തിലെ സൂത്രധാരന്‍ ശ്രീകാന്തന്റെ വീട്ടില്‍ പരിശോധന. കുന്നത്തുനാട് എസ്.ഐ ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.  പാസ്പോർട്ട്, തിരിച്ചറിയൽ കാർഡുകൾ, രണ്ടു മൊബൈൽ ഫോണുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ സ്റ്റോർ ചെയ്യുന്ന ഹാർഡ്‌ഡിസ്ക്ക് എന്നിവ പോലീസ് കണ്ടെടുത്തു. ശ്രീകാന്തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ്  പരിശോധിക്കും.
മുനമ്പം മനുഷ്യക്കടത്തിലെ ആസൂത്രണങ്ങൾ നടന്നിരുന്നത് പ്രധാനപ്രതി ശ്രീകാന്തൻ താമസിച്ചിരുന്ന കോവളം വെങ്ങാനൂരിലെ വീട്ടിലാണ്. തമിഴ് സംസാരിക്കുന്നവർ അടിക്കടി ചെന്നൈ തിരുവള്ളൂർ സ്വദേശിയായ ശ്രീകാന്തന്റെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ ട്വന്റി ഫോറിനോട് പറഞ്ഞു. മനുഷ്യക്കടത്ത് നടത്തിയ ദയമാത – 2 എന്ന ബോട്ടിന്റെ ഉടമസ്ഥരിൽ ഒരാളാണ് ശ്രീകാന്തൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top