ഒരൊറ്റ മിനുട്ടുകൊണ്ട് പരശുരാമ പ്രതിഷ്ഠ; ഒന്നര മണിക്കൂര്‍ കൊണ്ട് ഭണ്ഡാരം വരവ് 374രൂപ!

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ പരശുരാമ പ്രതിഷ്ഠയ്ക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഭണ്ഡാരം വരവായി ലഭിച്ചത് 374രൂപ. സുധീഷ് തട്ടേക്കാട് എന്ന യുവാവാണ് തന്റെ പരശുരാമ പ്രതിഷ്ഠയുടേയും വരവിന്റേയും വിശേഷങ്ങള്‍ ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. പക്ഷികളുടെ ചിത്രം എടുക്കാനെത്തിയ സുധീഷിനും ചില വിദേശികള്‍ക്കും മറ്റ്ചിലര്‍ ബഹളമുണ്ടാക്കിയതോടെ ശല്യമായി. ഇവരെ നിശബ്ധരാക്കാനാണ് സുധീഷ് പ്രതിഷ്ഠ നടത്തിയത്. ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വയ്ക്കുകയേ ചെയ്തുള്ളൂ. 12 രൂപയും മുന്നില്‍ വച്ചു. പിന്നീട് അങ്ങോട്ട് ഭക്തരുടെ കുത്തൊഴുക്കായിരുന്നു. ഒന്നരമണിക്കൂര്‍ കൊണ്ട് 374രൂപയും ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട സുധീഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here