മുനമ്പം മനുഷ്യക്കടത്ത്; ശ്രീകാന്തന് ഓസ്ട്രേലിയന്‍ ബന്ധം തെളിവുകള്‍ ട്വന്റിഫോറിന്

മുനമ്പം മനുഷ്യക്കടത്തിലെ മുഖ്യപ്രതി ശ്രീകാന്തനു ഓസ്ട്രേലിയൻ ബന്ധമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങൾ ട്വൻറി ഫോറിന്. ശ്രീകാന്തന്റെ അയൽവാസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീകാന്തനുൾപ്പെട്ട സംഘം മനുഷ്യക്കടത്ത് നടത്തിയത് ഓസ്ട്രേലിയയിലേക്കെന്നാണ് കരുതുന്നത്. കുടുംബവുമൊത്ത് ഒളിവിൽ പോകുന്നതിന് ദിവസങ്ങൾക്കു മുൻപു കയ്യും കാലും ബന്ധിച്ചു പെൺകുട്ടിയെ ശ്രീകാന്തന്റെ വീട്ടിൽ മർദ്ദിക്കുന്നത് കണ്ടെന്നും അയൽവാസികൾ വെളിപ്പെടുത്തി.
മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതി ചെന്നൈ തിരുവള്ളൂർ സ്വദേശിയായ ശ്രീകാന്തൻ രണ്ടു വർഷം മുൻപാണ് തിരുവനന്തപുരം വെങ്ങാനൂരിൽ വീട് വാങ്ങിയത്. പ്രായമായ ഭാര്യാമാതാവും ശ്രീകാന്തന്റെ മകളും മാത്രമാണ് ഇവിടെ സ്ഥിരമായി താമസിച്ചിരുന്നത്. ശ്രീകാന്തനും ഭാര്യയും മറ്റു ചിലരും ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നെന്നും അയൽവാസികൾ . ഏഴാം തീയതി ശ്രീകാന്ത് ഒളിവിൽ പോകുന്നതിനു ദിവസങ്ങൾക്കു മുൻപ് ഒരു പെൺകുട്ടിയെ കയ്യും കാലും ബന്ധിച്ച് ക്രൂരമായി മർദിക്കുന്നത് കണ്ടെന്നും അയൽവാസികൾ പറയുന്നു.
ശ്രീകാന്തനു ഓസ്ട്രേലിയൻ ബന്ധമുണ്ടായിരുന്നു. ഇതിനു മുൻപു സംഘമായി സിംഗപ്പൂർ വഴി ഓസ്ട്രേലിയക്കു കടക്കാൻ ശ്രമിച്ചപ്പോൾ പോലീസ് പിടിയിലായെന്നു ഭാര്യാമാതാവ് പറഞ്ഞെന്നും അയൽവാസിയായ സ്ത്രീ വെളിപ്പെടുത്തി. ഏഴാം തീയതി സ്ത്രീകളടങ്ങുന്ന പത്തിലേറെ പേരുമായി ശ്രീകാന്തനും കുടുംബവും ട്രാവലറിൽ കയറി പോകുന്നതും അയൽവാസികൾ കണ്ടിരുന്നു. ഇന്നലെ അടഞ്ഞു കിടന്ന ശ്രീകാന്തന്റെ വീട് കുത്തിതുറന്നാണ് പോലീസ് തിരച്ചിൽ നടത്തി.ഒരാളുടെ പാസ്പോർട്ട്, നിരവധി തിരിച്ചറിയൽ രേഖകൾ ,രണ്ടു മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ച് സംഘത്തിലുള്ള മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മനുഷ്യക്കടത്തിനുപയോഗിച്ച ദയ മാത എന്ന ബോട്ട് ഒരു കോടിയിലേറെ രൂപക്ക് വാങ്ങിയത് ശ്രീകാന്തനും സുഹൃത്ത് അനിൽകുമാറും ചേര്‍ന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here