Advertisement

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് കീഴിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന

January 17, 2019
0 minutes Read

മുരിങ്ങുര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് കീഴിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന. മേലൂരിലെ കെയര്‍ സെന്ററില്‍ കൊരട്ടി പൊലീസും തൃശൂര്‍ മെഡിക്കല്‍ കോളെജ് ഫോറെന്‍സിക്ക് സര്‍ജ്ജനുമാണ് പരിശോധന നടത്തുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടാണ് പരിശോധന. മരിച്ചയാള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ല എന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.

വിവിധ ഇടങ്ങളില്‍ നിന്നും കെയര്‍ സെന്ററിന് പല വിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നതാണ്. ഇതിനിടെയാണ് മരുന്നുകള്‍ ഉള്‍പ്പെടെ വൈദ്യസഹായം ലഭിക്കാതെ രോഗി മരിച്ചത്. സംഭവത്തില്‍ വലിയ രീതിയില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് ഉള്‍പ്പെടെ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top