Advertisement

ലോക്സഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് എംകെ രാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

January 17, 2019
1 minute Read
mk rakhavan

ലോകസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എംകെ രാഘവൻ തന്നെ ജനവിധി തേടിയെക്കും. മണ്ഡലത്തിലെ വികസന നേട്ടമാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പ്രചാരണായുദ്ധമാക്കുക. എന്നാൽ 2009ൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു കിട്ടുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെയായിരിക്കും കോഴിക്കോട്ടെ ഇടതുസ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യത.

ലോക് സഭാ തെരഞ്ഞെടുപ്പിൽ പൊടിപാറും പോരാട്ടത്തിനാവും ഇത്തവണ കോഴിക്കോട് സാക്ഷ്യം വഹിക്കുക. യു ഡി എഫ് സ്ഥാനാർഥിയായി എംകെ രാഘവൻ മൂന്നാമൂഴം തേടിയേക്കും. മണ്ഡലത്തിലെ വികസനവും എം പി യുടെ പ്രതിച്ഛായ യുമാണ് രാഘവനിലുള്ള കോൺഗ്രസിന്റെ ആത്മവിശ്വാസം.

7 നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇതിൽ ആറും എൽഡിഎഫിന്റെ കയ്യിലാണ്. 2009 ൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസിനെ ഇത്തവണയും കളത്തിൽ ഇറക്കുമെന്നാണ് ഇടതു കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ മുഹമ്മദ് റിയാസിന് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എംഎൽഎ എ പ്രദീപ്കുമാറിന്റെ പേരും ഉയരുന്നുണ്ട്. ലോക് താന്ത്രിക് ദളിന്റെയും ഐഎൻഎലിന്റെയും സാന്നിധ്യം മണ്ഡലത്തിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ശബരിമല വിഷയം ഉയർത്തിക്കാട്ടി പരമാവധി നേട്ടംകൊയ്യാൻ ബിജെപിയും ഒരുങ്ങുന്നത്

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top