Advertisement

തിരനോട്ടം 2019-നടന വിസ്മയത്തിന്റെ 40 വർഷങ്ങൾ, നാളെ കുവൈറ്റിൽ

January 17, 2019
1 minute Read
thiranottam 2019 at kuwait tomorrow

നടന വിസ്മയം മോഹൻലാൽ അഭിനയജീവിതത്തിലെ 40 വർഷങ്ങൾ തികച്ചതിന് പ്രവാസിലോകത്തിന്റെ ആദരം. ഉയരങ്ങളിൽ എന്റർപ്രൈസും തിരുവനന്തപുരം ടെക്സാസും ഫ്ലവേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന തിരനോട്ടം 2019-നടന വിസ്മയത്തിന്റെ 40 വർഷങ്ങൾ, നാളെ കുവൈറ്റിലെ ഹവാലി പാർക്കിൽ നടക്കും.

യുവ പരസ്യ സിനിമാ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയാണ് സംവിധാനം. കുവൈറ്റ് സമയം വൈകുന്നേരം 6 മണി മുതലാണ് കലാസന്ധ്യ. പ്രശസ്ത പിന്നണിഗായകനായ രാഗേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന സംഗീത-ഹാസ്യ-നൃത്ത രാവിൽ ഗായിക സംഗീത ശ്രീകാന്ത്, അനാമിക,അർച്ചന സുശീലൻ, സ്വാസിക, നടന്മാരായ അർജുൻ ലാൽ,നോബി, നെൽസൺ, ബിനു, ബിനു കമൽ ,ബിജു സേവ്യർ, വിഷ്ണു വിജയ് എന്നിവരും പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top