Advertisement

ഇടതുമുന്നണി യോഗം ആരംഭിച്ചു; ബാലകൃഷ്ണ പിള്ള എത്തി, വി.എസ് ഇല്ല

January 17, 2019
1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇടതുമുന്നണി ആരംഭിച്ചു. വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യ യോഗം ആരംഭിച്ചു. ആര്‍. ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും യോഗത്തിനെത്തി. എന്നാല്‍, അഴിമതി കേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ നിയമപോരാട്ടം നടത്തിയ വി.എസ് അച്യുതാനന്ദന്‍ യോഗത്തിലേക്ക് എത്തിയില്ല. ബാലകൃഷ്ണ പിള്ള പങ്കെടുക്കുന്ന യോഗത്തിലേക്ക് വി.എസ് എത്തില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Read Also: ‘ആലപ്പാട് ഖനനം നിര്‍ത്തിവെയ്ക്കണം; ജനിച്ച മണ്ണില്‍ മരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കരിമണലിനേക്കാള്‍ വില’: വി എസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി യോഗത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ യോഗത്തില്‍ നിന്നാണ് വി.എസ് വിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് പരസ്യ വിമര്‍ശനം നടത്തിയ നേതാവാണ് വി.എസ്. ഇതിനുപിന്നാലെയാണ് മുന്നണി യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top