എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക തസ്തികകൾ പിഎസ് സിക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക തസ്തികകൾ പി.എസ്.സിക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുപ്രവർത്തകൻ എം.കെ. സലീമാണ് ഹർജിക്കാരൻ. നേരത്തേ വിശദീകരണമാവശ്യപ്പെട്ട് സർക്കാരിനും പി.എസ്.സിക്കും കോടതി നോട്ടത് അയച്ചിരുന്നു
സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം പി.എസ്.സി ക്ക് വിടണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ് .എന്നാൽ മാനേജ്മെന്റുകളുടെ സമർദ്ദത്തിന് വഴങ്ങി മാറി മാറി വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടെ പൊതുപ്രവർത്തകനായ എം.കെ. സലീം ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് വിഷയത്തെ വീണ്ടും സജീവ ചർച്ചയിലേക്കെത്തിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദീകരണമാവശ്യപെട് സർക്കാരിനും പി.എസ്.സിക്കും നോട്ടീസ് അയച്ചു. പൂർണമായും സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിൽ ഒരു മാനദണ്ഠവുമില്ലാതെ നിയമനം നടത്താനുള്ള അനുവാദം മാനേജ്മെന്റുകൾക്ക് നൽകുന്നത് ഭരണഘടനയുടെ തുല്യനീതിയുടെ ലംഘനമാണെന്ന് എം.കെ. സലീം പറയുന്നു. ചീഫ് ജുഡീഷ്യൽ കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here