കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ: ആര്‍.എസ്.പി

കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍.എസ്.പിയുടെ എന്‍. കെ പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കും. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ. അസീസ്. കൊല്ലത്ത് പ്രേമചന്ദ്രനല്ലാതെ മറ്റൊരാളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. കൊല്ലം പാര്‍ലമെന്റ് മണ്ഡലം ആര്‍എസ്പിയുടേതാണ്. ആര്‍എസ്പി തന്നെ അവിടെ മത്സരിക്കും. മറ്റാരും മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചിട്ടില്ലെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Read Also: ‘തിരുമ്പി വന്തിട്ടേ’ ധോണി; താരമായി ചഹലും
ഇതാദ്യമായിട്ടാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഒരു മുന്നണി നടത്തുന്നത്. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സീറ്റ് സംബന്ധിച്ച് പല മുന്നണികളും പുതിയ ആവശ്യമുയര്‍ത്തിയിരുന്നു. ആകെയുള്ള 20 സീറ്റില്‍ ആര്‍.എസ്.പിക്കായി യുഡിഎഫ് അനുവദിച്ചിട്ടുള്ള ഏക സീറ്റാണ് കൊല്ലം.
Read Also: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (18-01-2019)
പ്രേമചന്ദ്രനെതിരെ സിപിഐഎം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന് അസീസ് ആരോപിച്ചു. ആര്‍.എസ്.പിയിലും യുഡിഎഫിലും രണ്ട് അഭിപ്രായമില്ല. പ്രേമചന്ദ്രനെ സംഘപരിവാര്‍ അനുകൂലിയാക്കുന്ന നടപടികള്‍ക്കെതിരേ പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ യുഡിഎഫ് നേതാക്കന്മാരും യോഗങ്ങളില്‍ പങ്കെടുക്കുമെന്നും എഎ അസീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here