Advertisement

‘സച്ചിനെ പോലും അങ്ങനെ കണ്ടിട്ടുണ്ട്, പക്ഷേ, ധോണി..’; വാചാലനായി രവി ശാസ്ത്രി

January 18, 2019
1 minute Read
Dhoni and Ravi

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇതിഹാസ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ധോണിയെന്ന് രവി ശാസ്ത്രി പറഞ്ഞു. സച്ചിന്‍ പോലും പലപ്പോഴും ദ്വേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ധോണിയെ അങ്ങനെ കണ്ടിട്ടില്ല. മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കിടയിലാണ് ഇങ്ങനെയൊരു താരത്തെ ലഭിക്കുക. അദ്ദേഹം കളത്തിലുള്ളിടത്തോളം കാലം അത് ആസ്വദിക്കുക. ധോണി വിരമിച്ചതിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ പ്രാധാന്യം നാം മനസിലാക്കുക എന്നും ശാസ്ത്രി പരഞ്ഞു.

അടുത്ത 20 വര്‍ഷത്തേക്ക് ധോണിയുടെ പകരക്കാരനായി ഋഷഭ് പന്ത് മാറുമോയെന്ന മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്റെ ചോദ്യത്തിന് ശാസ്ത്രിയുടെ മറുപടിയിങ്ങനെയായിരുന്നു’പന്ത് കഴിവുള്ളയാളാണ്. ധോണിയുടെ ആരാധകനാണ് പന്ത്. എല്ലാ ദിവസവും ധോണിയെ പന്ത് ഫോണില്‍ വിളിക്കാറുണ്ട്. ടെസ്റ്റ് പരമ്പരക്കിടെ പന്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചിരിക്കുക ധോണിയുമായിട്ടായിരിക്കും.’

‘ടീമിലെ എല്ലാവരുമായി നല്ലബന്ധമുള്ളയാളാണ് ധോണി. ഭൂരിഭാഗം പേരും ധോണിയുടെ ആരാധകരുമാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം തന്നെ ധോണിക്കു കീഴില്‍ കളിച്ചു വളര്‍ന്നവരാണ്. പത്ത് വര്‍ഷത്തോളം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍ ധോണിയായിരുന്നു. ആ അനുഭവസമ്പത്തിനാണ് ഡ്രസിംങ് റൂമില്‍ ബഹുമാനം ലഭിക്കുന്നത്’

‘പൂജ്യത്തിന് പുറത്തായാലും സെഞ്ചുറിയടിച്ചാലും ലോകകപ്പ് ജയിച്ചാലും ആദ്യ റൗണ്ടില്‍ പുറത്തായാലും എം.എസിന്റെ ശരീരഭാഷയിലോ മുഖഭാവത്തിലോ കാര്യമായ മാറ്റങ്ങള്‍ കാണില്ല. അതാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്. 2011 ന് ശേഷം ഇതുവരെ ധോണി ഒരു അഭിമുഖം പോലും നല്‍കിയിട്ടില്ല’ ശാസ്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top