മകര വിളക്ക് ഉത്സവ കാലത്ത് ശബരിമലയിലെ വരുമാനത്തിൽ 36.73 കോടിയുടെ കുറവ്

മകര വിളക്ക് ഉത്സവ കാലത്തും ശബരിമലയിലെ വരുമാനം വൻതോതിൽ കുറഞ്ഞു. മുൻവർഷത്തേക്കാൾ 36.73 കോടിയുടെ കുറവാണുണ്ടായത്. മകരവിളക്ക് ദിവസം വരെയുള്ള കണക്കാണിത്.
കഴിഞ്ഞവർഷം 99കോടി 74 ലക്ഷമായിരുന്നു മകരവിളക്ക് ഉത്സവകാലത്തുള്ള ശബരിമലയിലെ വരുമാനം. എന്നാൽ ഈ വർഷം 63 കോടിയാണു വരുമാനം. അപ്പം, അരവണ, കാണിക്ക എന്നിവയിലും
കുറവുണ്ടായി. അരവണ വിൽപ്പനയിൽ 6.65 കോടിയുടെ കുറവുണ്ടായി. ഈ വർഷം 28.32 കോടി രൂപയാണ് അരവണ വിൽപ്പനയിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ വർഷമിത് 34.97 കോടിയായിരുന്നു. അപ്പം
വിൽപ്പനയിലൂടെ 3.9 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 5.25 കോടി രൂപ ഈ ഇനത്തിൽ ലഭിച്ചിരുന്നു. കാണിക്കയിൽ എട്ടു കോടിയുടെ കുറവാണുണ്ടായത്. 32 കോടി രൂപ കഴിഞ്ഞ വർഷം
ലഭിച്ചെങ്കിൽ ഇത്തവണ 24 കോടിയാണ് ലഭിച്ചത്. സംഭാവനയിൽ മാത്രമാണ് നാമമാത്രമായ വർധനയുണ്ടായിട്ടുള്ളത്. 46 ലക്ഷം രൂപ സംഭാവനയായി ഈ വർഷം ലഭിച്ചു. കഴിഞ്ഞ വർഷമിത് 42
ലക്ഷമായിരുന്നു. മാളികപ്പുറത്തു നിന്നുള്ള വരുമാനത്തിലും കുറവുണ്ടായി. അഞ്ച് ലക്ഷം രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. മകരവിളക്ക് ദിവസത്തെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 67 ലക്ഷം
രൂപയുടെ കുറവാണ് മകരവിളക്ക് ദിവസം മാത്രമുണ്ടായത്. യുവതീപ്രവേശനവും അതേ തുടർന്നുണ്ടായ വിവാദങ്ങളുമാണ് ശബരിമലയിലെ വരുമാനത്തെ ബാധിച്ചത്. കാണിക്കയിടരുതെന്ന
പ്രചരണവും വരുമാനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here