അയ്യപ്പഭക്ത സംഗമം ശബരിമല കർമ സമിതിയുടെ സ്വാധീനം തെളിയിക്കുന്ന പരിപാടിയായി

തലസ്ഥാനത്ത് നടന്ന അയ്യപ്പഭക്ത സംഗമം ശബരിമല കർമ സമിതിയുടെ സ്വാധീനം തെളിയിക്കുന്ന പരിപാടിയായി. സ്ത്രീകൾ ഉൾപ്പെടെ ലക്ഷങ്ങളാണ് നാമ ജപ ഘോഷയാത്രയിലും ഭക്തസംഗമത്തിലും പങ്കെടുത്തത്.
നാമജപങ്ങളും ശരണം വിളികളും കൊണ്ട് തലസ്ഥാന നഗരി ഭക്തി സാന്ദ്രമായ മണിക്കൂറുകളാണ് കടന്ന് പോയത്. നാമജപ ഘോഷയാത്ര സമ്മേളന വേദിയിൽ പ്രവേശിക്കുന്നതിനു മുന്നെ പുത്തരിക്കണ്ടം മൈതാനം നിറഞ്ഞിരുന്നു. അമൃതനന്ദമയി, ചിദാനന്ദപുരി തുടങ്ങിയ ആത്മീയ നേതാക്കളുടെ സാന്നിധ്യം ഭക്തസംഗമത്തിന് കരുത്തായി. ടി പി സെൻകുമാറിനെ പോലുള്ള പ്രമുഖരേയും വേദിയിൽ അണിനിരത്താനായി. ശബരിമല വിഷയത്തിൽ ബി ജെ പിയല്ല തങ്ങളാണ് പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ് ഇവരെ അണിനിരത്തിയതിലൂടെ കർമ സമിതി ലക്ഷ്യമിട്ടത്. പാളയം, പി.എം.ജി. എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച നാമജപഘോഷയാത്രകള്‍ സംഗമവേദിയിലേക്കെത്തിച്ചേര്ന്നു.
മാതാ അമൃതാനന്ദമയി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി സന്യാസിമാരും സാംസ്ക്കാരികരംഗത്തെ പ്രമുഖരും പങ്കെടുക്കുത്തു. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നും അമൃതാനന്ദമയി പറഞ്ഞു. ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ട്. സംസ്ക്കാരത്തെ സംരക്ഷിച്ചു വേണം നമ്മള് മുന്നോട്ടു പോകാനെന്നും അമൃതാനന്ദമയി പറഞ്ഞു.
ശബരിമല ദർശനം നടത്തിയതെന്ന പേരിൽ സുപ്രീംകോടതിയിൽ 51 പേരുടെ ലിസ്റ്റ് നൽകിയത് പിണറായി സർക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാലാണെന്ന് മുൻ ഡിജിപി ടിപി സെൻ കുമാര്‍ പറഞ്ഞു. കനക ദുർഗ്ഗ ഭക്തരോട് മാപ്പപേക്ഷിക്കാതെ വീട്ടിൽ കയറ്റാൻ താൻ തയ്യാറല്ലെന്ന് കനക ദുര്‍ഗ്ഗയുടെ സഹോദരന് ഭരത് ഭൂഷൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here