മഞ്ജു വാര്യരുടെ 20 ഇയര്‍ ചലഞ്ച്

സോഷ്യല്‍ മീഡിയയില്‍ വൈറലായി 10 ഇയര്‍ ചലഞ്ച്. സിനിമാ താരങ്ങളും ഈ ചലഞ്ച് ഏറ്റെടുക്കുകയാണ്. എല്ലാവരും 10 ഇയര്‍ ചലഞ്ച് പോസ്റ്റ് ചെയ്യുമ്പോള്‍ മഞ്ജു വാര്യരുടെ 20 ഇയര്‍ ചലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. എന്നാല്‍, ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ്.
1998ലെയും 2019ലെയും ചിത്രങ്ങളാണ് പങ്കുവച്ചത്. കസവ് ചുറ്റി മുല്ലപ്പൂടി നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. സൌന്ദര്യം കൂടിയിട്ടേ ഉള്ളുവെന്നാണ് ആരാധകരുടെ കമന്റ്. സന്തോഷ് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെതാണ് 2019ലെ ചിത്രം.
ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here