മധ്യപ്രദേശില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും വെള്ളിയും പണവും കവര്‍ച്ച ചെയ്തു. ജ്വല്ലറി ഉടമ കൂടിയായ ജിതേന്ദ്ര സോണിയാണ് ആക്രമണത്തിനിരയായത്. സ്വര്‍ണ്ണാഭരണങ്ങളും 30 കിലോയോളം വെള്ളിയും പണവും മൊബൈല്‍ ഫോണും നഷ്ടമായിട്ടുണ്ട്. അക്രമിസംഘത്തില്‍ 6 പേര് ഉണ്ടായിരുന്നതായാണ് മൊഴി. ജ്വല്ലറിയില്‍ നിന്നും മടങ്ങുകയായിരുന്ന ജിതേന്ദ്രയും സംഘവും സഞ്ചരിച്ചിരുന്ന കാറിനു നേരെ ബൈക്കിലെത്തിയ സംഘം ആദ്യം കല്ലെറിയുകയായിരുന്നു തുടര്‍ന്ന് നിയന്ത്രണം തെറ്റിയ വാഹനം റോഡരികില്‍ ഇടിച്ചു നിന്നു.
ഉടന്‍ തന്നെ പിന്നാലെയെത്തിയ അക്രമിസംഘം ജിതേന്ദ്രയെയും സംഘത്തെയും ആക്രമിക്കുകയും കവര്‍ച്ച നടത്തുകയുമായിരുന്നു. ബര്‍വാനി ജില്ലയില്‍ കഴിഞ്ഞ ദിവസം മറ്റൊരു ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബലേവാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയ മനോജ് താക്കറെയെയുടെ മൃതദേഹം വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. മധ്യപ്രദേശിലെ മാന്ദ്സോര്‍ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു ബിജെപി നേതാവും വെടിയേറ്റു മരിച്ചിരുന്നു. അതേ സമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ക്കു നേരെ വ്യാപകഅക്രമങ്ങള്‍ നടക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here