ഉപ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷെൻ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു

100 വർഷത്തിലേറെ പഴക്കമുള്ള കാസർകോട് ഉപ്പള റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. റയിൽവേ സ്റ്റേഷൻ കാലോചിതമായി വികസിപ്പിക്കുക,ദീർഘദൂര തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷെൻ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. ഉപ്പളയിലെ ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിക്ക് ഉത്തരം നൽകാതെ റെയിൽവേ അധികൃതർ ഒളിച്ചുകളി തുടരുകയാണ്.
മുംബൈ സ്വദേശികൾ ധാരാളം തിങ്ങിപ്പാർക്കുന്നിടത്ത് പ്രധാനമായും മുംബൈയിലേക്ക് പോവുന്ന നേത്രവാതി എക്‌സ്പ്രസിനും തിരുവനന്തപുരത്തേക്ക് പോവുന്ന മാവേലി എക്‌സ്പ്രസ്, കൂടാതെ എഗ്മോർ എക്‌സ്പ്രസ് എന്നിവക്ക് സ്‌റ്റേപ്പ് അനുവധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതോടെപ്പം കാലോചിതമായ അടിസ്ഥാനസൗകര്യ വികസനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.ഈ ആവശ്യമുന്നയിച്ച് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്കും,കേന്ദ്ര റെയിൽവേ മന്ത്രി, എം.പി., തുടങ്ങി നിരവധി പേർക്കും നിവേദനം നൽകിയെങ്കിലും ഒന്നിനും പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.
നിലവിൽ ഓടിട്ട റെയിൽവേ കെട്ടിടം പലയിടത്തായി ചോരുന്നുണ്ട്. ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് ചോർച്ചയിൽനിന്ന് രക്ഷപ്പെടുന്നത്. മംഗൽപ്പാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജനസംഖ്യ ഒന്നരലക്ഷത്തോളം പേരാണ്.ഇതിൽ കോഴിക്കോട് ഭാഗത്തേക്കും മംഗളൂരുവിലേക്കും എത്താൻ സാധാരണക്കാർ പ്രധാനമായും ആശ്രയിക്കുന്നത് തീവണ്ടിയെയാണ്.നിലവിൽ സ്റ്റേഷൻ മാസ്റ്റർ അടക്കം പത്തോളം സ്റ്റാഫുകൾ ഉപ്പള റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം ഡി.ആർ.എം. സ്റ്റേഷൻ സന്ദർശിച്ചപ്പോൾ സ്‌റ്റേഷൻ തരം താഴ്ത്തുന്നതിന്റെ ഭാഗമായി ഒരു സ്റ്റാഫിലേക്കായി ചുരുങ്ങുമെന്ന് സ്റ്റേഷൻ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.ഇതോടെയാണ് സമരം ശക്തമാക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here