‘കോഹ്‌ലിയെ മാത്രമല്ല മറ്റ് രണ്ട് താരങ്ങളെയും പേടിക്കണം’; ടീം അംഗങ്ങള്‍ക്ക് റോസ് ടെയ്‌ലറിന്റെ മുന്നറിയിപ്പ്

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ജനുവരി 23 മുതലാണ് ഏകദിന പരമ്പര. ഓസീസിനെതിരെ നേടിയ ഗംഭീര വിജയമാണ് ന്യൂസിലാന്‍ഡിന്‍ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നത്. ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ ഭയപ്പെടണമെന്ന നിര്‍ദേശമാണ് പരമ്പര തുടങ്ങും മുന്‍പേ കിവീസ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
Read More: ബാലികയല്ല, കബാലി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് രണ്ടാം ക്ലാസിലെ ഉത്തരപേപ്പര്‍
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ടെയ്‌ലറിന്റെ പേടിസ്വപ്നം. എന്നാല്‍, കോഹ്‌ലിയെ മാത്രമല്ല മറ്റ് രണ്ട് താരങ്ങളെ കൂടി ഭയപ്പെടണമെന്നും ടെയ്‌ലര്‍ പറയുന്നു. കോഹ്‌ലിക്ക് മുന്‍പായി ക്രീസിലെത്തുന്ന രോഹിത് ശര്‍മ്മയെയും സിഖര്‍ ധവാനെയും അപകടകാരികളായി കാണണമെന്നാണ് റോസ് ടെയ്‌ലര്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ധവാനും രോഹിതും കളിയുടെ ഗതി നിമിഷനേരം കൊണ്ട് മാറ്റാന്‍ കെല്‍പ്പുള്ള താരങ്ങളാണെന്നും ടെയലര്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here