Advertisement

കോഴിക്കോട് ഒളവണ്ണയിൽ ജലക്ഷാമം രൂക്ഷം; ഒരു നാടാകെ കുടിവെള്ള സമരത്തിൽ

January 21, 2019
0 minutes Read

രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുകയാണ് കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങൾ.
ചെളിനിറഞ്ഞ വെള്ളം വീട്ടാവശ്യങ്ങൾക്ക് എടുക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന നാട്ടുകാർ ശുദ്ധജലത്തിനായി നിരവധിതവണ സമരം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.വർഷങ്ങളായി ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര മേഖലയിലെ ജനങ്ങൾ കുടിക്കാനും,മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളമാണിത്. പ്രദേശത്തെ കിണറുകളിൽ ഉള്ളതാട്ടേ ചെളിനിറഞ്ഞ വെള്ളം. ഇരുന്നൂറിലധികം കുടുംബങ്ങളാണ് ഇവിടെ ശുദ്ധജലക്ഷാമം നേരിടുന്നത്. ഒരു നാടാകെ തന്നെ കുടിവെള്ളത്തിനായുള്ള സമരത്തിലാണിപ്പോൾ.

പൂഴിയും,മെറ്റലും ചേർത്ത് മണിക്കൂറുകളോളം ഫിൽട്ടർ ചെയ്താലേ അടിയന്തരാവശ്യങ്ങൾക്കായി വെള്ളം ഉപയോഗിക്കാൻ കഴിയുള്ളൂ.ഫിൽറ്റർ ചെയ്താലാകട്ടെ ലഭിക്കുന്നത് ഉപ്പുവെള്ളവും. പല വീടുകളിലെ പൈപ്പുകളും,ടാങ്കുകളും വെള്ളത്തിന്റെ ഇരുമ്പ് അംശം അടങ്ങി ദ്രവിച്ച നിലയിലാണ്. മാത്രമല്ല ചെറിയ കുട്ടികളടക്കം നിരവധിപേർ ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്

പഞ്ചായത്ത് അധികൃതർക്ക് പുറമേ കുന്നമംഗലം എംഎൽഎ ,കോഴിക്കോട് എംപി എന്നിവർക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുണ്ടായില്ല. വരുംദിവസങ്ങളിലും ശക്തമായ സമരത്തിന് ഒരുങ്ങാനിരിക്കുകയാണ് നാട്ടുകാർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top